റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരത്തിന് നിയമ ഭേദഗതി

October 10, 2020 - 3:10 pm

മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും എതിർപ്പ് രേഖപ്പെടുത്തി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിമാര്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയ്ക്കെതിരേ മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കൃഷ്ണന്‍കുട്ടിയും. മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതാണ് ഭേദഗതിയെന്ന് ഇരുവരും വിമർശിച്ചു. റൂള്‍സ് ഓഫ് ഭേദഗതിയില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വകുപ്പ് സെക്രട്ടറിമാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടി. ഭേദഗതിയുമായി ബന്ധപ്പെട്ട കരട് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് മന്ത്രിമാര്‍ എതിര്‍ത്ത് പ്രകടിപ്പിച്ചത്. 7-10-2020 ബുധനാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ യോഗം നടന്നത്.

നിലവില്‍ പ്രധാനപ്പെട്ടതും അല്ലാത്തതുമായ എല്ലാ ഫയലുകളും വകുപ്പ് മന്ത്രിമാര്‍ കണ്ടതിന് ശേഷം മാത്രമെ തീര്‍പ്പാക്കാന്‍ കഴിയു.

എന്നാൽ മന്ത്രിമാര്‍ അവധിയിൽ പ്രവേശിക്കുമ്പോഴോ വിദേശയാത്ര നടത്തുമ്പോഴോ മറ്റോ അവരുടെ ചുമതല മറ്റാര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍ അതിനുള്ള അന്തിമ അധികാരം നിലവിൽ , റൂള്‍സ് ഓഫ് ബിസിനസ് അനുസരിച്ച്‌ ഗവര്‍ണര്‍ക്കാണ്. എന്നാല്‍ അത് മാറ്റി അതിനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ഭേദഗതി. ഇത്തരത്തില്‍ മുഖ്യമന്ത്രിയിലേക്കും വകുപ്പ് സെക്രട്ടറിമാരിലേക്കും കൂടുതല്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ പുതിയ റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിയുമായി ബന്ധപ്പെട്ട് വരുന്ന പ്രധാന വിമര്‍ശനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *