റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആ​ലു​വ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വയസ് തിരുത്തി വോട്ടർ പട്ടികയിൽ ചേർക്കാൻ ശ്രമം; ബി ജെ പി പ്രവർത്തകനെ അറസ്റ്റ് ചെയ്തു.

October 10, 2020 - 4:51 pm

ആ​ലു​വ: പ്രായപൂർത്തിയാകാത്തവരുടെ വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന രേ​ഖ തി​രു​ത്തി വോട്ടർ പട്ടികയിൽ ചേ​ര്‍​ക്കാൻ ശ്രമിച്ച കേ​സി​ല്‍ ബി.​ജെ.​പി പ്ര​വ​ര്‍​ത്ത​ക​നെ ആ​ലു​വ പൊ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്തു.

ആ​ലു​വ ശാ​സ്താ ലെ​യ്​​നി​ല്‍ താ​മ​സി​ക്കു​ന്ന സ​ഞ്ജ​യാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ആലുവ ന​ഗ​ര​സ​ഭ​യി​ല്‍ 21ാം വാ​ര്‍​ഡി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച്‌ വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ന്ന​ത്.ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ല്‍ വി​ട്ടു.

വ്യാ​ജ​രേ​ഖ ച​മ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ര​ണ്ട് കേ​സാ​ണ് ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്.

പതിനാറുകാരനെയാണ് ബി.​ജെ.​പി അ​നു​ഭാ​വി​ക​ളാ​യ സ​ഞ്ജ​യും മ​റ്റ് മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് വോട്ടർ പട്ടികയിൽ ചേർക്കാൻ ശ്രമിച്ചത്.

ഇതിനായി അപേക്ഷയോടൊപ്പം നൽകിയ സർട്ടിഫിക്കറ്റിൽ പ്രായം തിരുത്തിയിട്ട് ഫോട്ടോ കോപ്പി വെക്കുകയായിരുന്നു.നഗരസഭ അധി​കൃ​ത​ര്‍ക്ക് സംശയം തോന്നി ഒ​റി​ജി​ന​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

ഫോ​ട്ടോ​സ്​​റ്റാ​റ്റ് എ​ടു​ത്ത​പ്പോ​ള്‍ താനറിയാതെ പ്രതി വ​യ​സ്സി​ല്‍ കൃ​ത്രി​മം കാ​ണി​ച്ച​ന്നാ​ണ് പ്രായപൂർത്തിയാകാത്തയാൾ പറയുന്നത്.

രണ്ടു പേർ ഒന്നിച്ച് കഴിഞ്ഞ ദിവസമാണ് പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്തത്. വാ​ര്‍​ഡി​ലെ രാ​ഷ്​​ട്രീ​യ​പ്ര​വ​ര്‍​ത്ത​ക​ർ തങ്ങൾ അറിയാതെയാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതെന്നും പതിനാറുകാരൻ പറഞ്ഞു.

വോട്ട് ചേർത്ത ബി.​ജെ.​പി​യി​ലെ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ പ്രായപൂ​ര്‍​ത്തി​യാ​കാ​ത്ത രണ്ടുപേരുടെ മാതാപിതാക്കൾ പരാതി നൽകിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *