കൊച്ചി : സ്വർണക്കടത്ത് കേസിൽ രഹസ്യ മൊഴി നൽകിയതിന്റെ പശ്ചാത്തലത്തിൽ തനിക്ക് വധഭീഷണി ഉണ്ടെന്ന് കേസിലെ പ്രതി സന്ദീപ് നായർ. എൻഐഎ പ്രത്യേക കോടതി മുൻപാകെയാണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത്. ജയിലിൽ ആക്രമിക്കാനും വധിക്കാനും സാധ്യത ഉണ്ടെന്നാണ് സന്ദീപ് നായരുടെ പരാതി .
വധഭീഷണിയുള്ളതിനാൽ വിയ്യൂർ സെൻട്രൽ ജയിൽ നിന്ന് തന്നെ മാറ്റണമെന്നും സന്ദീപ് നായർ കോടതിയോട് അപേക്ഷിച്ചു .മൊഴിയുടെ പശ്ചാത്തലത്തിൽ സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കാനാകുമോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത് . സിആർപിസി 164 പ്രകാരം ആണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സന്ദീപ് നായർ.



