റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വാക്കുതർക്കം; ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് ഭർത്താവ്

October 8, 2020 - 4:09 pm

പത്തനംതിട്ട : വാക്കുതർക്കത്തെ തുടർന്ന് യുവതിയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. പത്തനംതിട്ട പെ​രു​നാ​ട് സ്വ​ദേ​ശി പ്രീ​ജ​യ്ക്ക് നേ​രെ കണ്ണൂർ സ്വദേശിയായ ഭ​ര്‍​ത്താ​വ് ബി​നീ​ഷ് ഫി​ലി​പ്പാണ് 8-10 -2020 വ്യാഴാഴ്ച ആ​സി​ഡ് ആക്രമണം നടത്തിയത്. മു​ഖ​ത്തും ശ​രീ​ര​ത്തും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ പ്രീ​ജ​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പ്രീജയുടെ ജോലിസ്ഥലത്തു വെച്ചാണ് ആക്രമണം ഉണ്ടായത്. വഴക്കിന് ശേഷം ഓഫിസിൽ പോയ ഭാര്യയെ പിന്തുടർന്ന് ബിനിഷ് ഓഫിസിലെത്തി. പ്രീജയെ വിളിച്ചിറക്കി കൈയ്യിൽ കരുതിയ ആസിഡ് മുഖത്തേക്കും ശരീരത്തിലേക്കും ഒഴിയ്ക്കുകയായിരുന്നു. പ്രീജയുടെ നിലവിളി കേട്ട് സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി. ബിനീഷിനെ തടഞ്ഞുവെച്ച് പ്രീജയെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റു. ബിനീഷും ചികിത്സയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *