റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

12 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 32കാരന് വധശിക്ഷ

October 8, 2020 - 10:53 am

ന്യൂഡല്‍ഹി: 2009ല്‍ 12 വയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ 32കാരന് വധശിക്ഷ വിധിച്ച് ഡല്‍ഹി കോടതി. 7 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവിന് സന്ദേശങ്ങള്‍ അയച്ച ഇയാള്‍ മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ ഓരോ 15 മിനിറ്റിലും ഒരു വിരല്‍ മുറിക്കുമെന്നതാണ് ഭീഷണി മുഴക്കിയത്.32 കാരനായ ജീവക് നാഗ്പാലിനെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ശിവാജി ആനന്ദ് ശിക്ഷിച്ചത്.വ്യാപാരി രാജേഷ് മഹാജന്റെ മകനും ബാല്‍ ഭാരതി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മനന്‍ മഹാജനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലാണ് നാഗ്പാല്‍ ശിക്ഷിക്കപ്പെട്ടത്.

കുട്ടികള്‍ ദൈവത്തിന്റെ ദാനങ്ങളാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം വിധി പ്രസ്താവം നടത്തിയത്. തട്ടിക്കൊണ്ടുപോകലിന് ജീവപര്യന്തം തടവും തെളിവുകള്‍ നശിപ്പിച്ചതിനും ക്രിമിനല്‍ ഭീഷണിപ്പെടുത്തുന്നതിനും ഏഴ് വര്‍ഷം വീതം തടവും വിധിച്ചിട്ടുണ്ട്.

12 വയസ്സുള്ള ഒരു നിരപരാധിയായ കുട്ടിയെ കൊലപ്പെടുത്തുമ്പോള്‍ കുറ്റവാളിയുടെ നടപടി ക്രൂരവും ഭയാനകവുമായിരുന്നുവെന്ന് കരുതുന്നു. അത്തരമൊരു പ്രവൃത്തിക്ക്, കുറ്റവാളി യാതൊരു ശിക്ഷാ ഇളവും അര്‍ഹിക്കുന്നില്ല. വധശിക്ഷയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്നാണ് ജഡ്ജി പറഞ്ഞത്. മഹാജരുടെ അയല്‍വാസിയുമായ നാഗ്പാല്‍ 2009 മാര്‍ച്ച് 18 ന് വൈകുന്നേരം 7 മണിയോടെ ഒരു സ്റ്റേഷനറി കടയ്ക്ക് പുറത്ത് നിന്ന് മാനനെ തട്ടിക്കൊണ്ടുപോയി. നാഗ്പാല്‍ അയല്‍വാസിയായതിനാല്‍ മനന്‍ ഭയക്കാതെ അദ്ദേഹത്തോടൊപ്പം പോവുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *