റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ്

October 3, 2020 - 9:08 am

റാഞ്ചി: പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെതിരെ കേസ് . ചത്തീസ്ഗഡിലാണ് സംഭവം. 13നും 21 നും ഇടയില്‍ പ്രായമുളള പെണ്‍കുട്ടകളാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി തങ്ങളെ പിതാവ് പീഡിപ്പിക്കുന്നുവെന്നാണ് പരാതി.

രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും പിതാവും അടങ്ങുന്നതാണ് കുടുംബം. ഇവരുടെ അമ്മ ഏഴുവര്‍ഷം മുമ്പ് ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. കഴിഞ്ഞ വെളളിയാഴ്ച പെണ്‍കുട്ടികളുടെ സഹോദരന്‍ പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ച് വിവരം അറിയച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുമായി ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. അതേ തുടര്‍ന്ന് പോലീസ് എല്ലാ കുട്ടികള്‍ക്കും കൗണ്‍സിലിംഗ് നല്‍കി .അപ്പോഴാണ് പിതാവിന്‍റെ ക്രൂരമായ പീഡന വിവരം പുറത്തുവരുന്നത്.

തങ്ങളുടെ കുളിമുറിയില്‍ പിതാവ് പലപ്പോഴും അതിക്രമിച്ച് കയറുമായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കി. അച്ഛന്‍ ഇരുവരേയും പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടികള്‍ക്ക് പരസ്പരം അറിയാമായിരുന്നു. എന്നാല്‍ അച്ഛനെ പേടിച്ച് കുട്ടികള്‍ വിവരം പുറത്തുപറഞ്ഞിരുന്നില്ല

ഐപിസി , ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *