റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തീയേറ്ററുകള്‍ തുറന്നാല്‍ ആദ്യം എത്തുന്നത് കൊറോണാ വൈറസ് എന്ന തന്‍റെ സിനിമയെന്ന് രാം ഗോപാല്‍ വര്‍മ്മ.

October 3, 2020 - 8:32 am

മുംബൈ: 2020 ഒക്ടോബര്‍ 15ന് തീയേറ്ററുകള്‍ തുറന്നാല്‍ ഉടന്‍ റിലീസ് ചെയ്യപ്പെടുന്നത് കൊറോണാ വൈറസ് എന്ന് പേരിട്ടിരിക്കുന്ന തന്‍റെ ചിത്രമായിരിക്കുമെന്ന് രാംഗോപാല്‍ വര്‍മ്മ. ലോക്ക്ഡൗണില്‍ ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമകള്‍ പുറത്തിറക്കി ആരാധകരെ ഞെട്ടിച്ച സംവിധായകനാണ് രാംഗോപാല്‍ വര്‍മ്മ. തീയേറ്ററുകള്‍ തുറക്കാനുളള നിര്‍ദ്ദേശം വന്നതിനെ തുടര്‍ന്ന് തന്‍റെ പുതിയ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം.

ഒക്ടോബര്‍ 15ന് തീയേറ്ററുകള്‍ വീണ്ടും തുറക്കുമ്പോള്‍ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം തന്‍റേതായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റുചെയ്തു. എന്നാല്‍ കൊറോണാ വൈറസിന്‍റെ റിലീസിംഗ് തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ല .ലോകത്തിലെ ആദ്യത്തെ കൊറോണാ വൈറസ് സിനിമ എന്നായിരുന്നു രാംഗോപാല്‍ ശര്‍മ്മ ചിത്രത്തെ വിശേഷിപ്പിച്ചത്. ചിത്രത്തിന്‍റെ ട്രെയിലറും നേരത്തേ പുറത്തുവന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *