അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂളുകള്‍ കൂടി

October 2, 2020 - 2:21 pm

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ  മികവിന്റെ കേന്ദ്രങ്ങളായി 90 സ്‌കൂള്‍കെട്ടിടങ്ങള്‍ കൂടി സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി  നാളെ (ഒക്ടോബര്‍ 3) രാവിലെ 9.30 ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നാടിന് സമര്‍പ്പിക്കും.  കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള നാലും മൂന്ന് കോടി ധനസഹായത്തോടെ 20 ഉം  നബാര്‍ഡ് ധനസഹായത്തോടെയുള്ള നാലും പ്ലാന്‍ ഫണ്ടുപയോഗിച്ച് നിര്‍മിച്ച 62 ഉം സ്‌കൂള്‍ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്.  രാവിലെ 10.30 ന് 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വ്വഹിക്കും.  പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാകും. ധനമന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് മുഖ്യ പ്രഭാഷണം നടത്തും.  മന്ത്രിമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരാകും.  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു. കെ. എന്നിവര്‍ പങ്കെടുക്കും.

തിരുവനന്തപുരം  – 10,   കൊല്ലം – 6,   ആലപ്പുഴ-10,     പത്തനംതിട്ട 2, ഇടുക്കി -5,   കോട്ടയം  -3, എറണാകുളം-3   തൃശ്ശൂര്‍-11,   പാലക്കാട്-6,    കോഴിക്കോട് -7,   മലപ്പുറം -9    വയനാട്-4,     കണ്ണൂര്‍ -12 ,   കാസര്‍ഗോഡ്  – 2 എന്നിങ്ങനെ 90 സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും തിരുവനന്തപുരം- 3, കൊല്ലം-3,   പത്തനംതിട്ട -4, കോട്ടയം -3, എറണാകുളം -2,  പാലക്കാട്  -3 കോഴിക്കോട്  -9, മലപ്പുറം-7,  വയനാട് -17,  കാസര്‍ഗോഡ് -3 എന്നിങ്ങനെ 54 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനമാണ് നടത്തുന്നത്.

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും സംസ്ഥാനത്ത് വിവിധ സ്‌കൂളുകളുടെ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിയോജകമണ്ഡലത്തില്‍ ഒന്നുവീതം സംസ്ഥാനത്ത് 141 വിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി അഞ്ച് കോടി രൂപയും 1000 ത്തില്‍ കൂടുതല്‍ കുട്ടികളുള്ള  വിദ്യാലയങ്ങള്‍ക്ക് മൂന്ന് കോടി രൂപയും 500 ല്‍ കൂടുതല്‍ കുട്ടികളുള്ള  വിദ്യാലയങ്ങള്‍ക്ക് ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പ്ലാന്‍ സ്‌കീം, നബാര്‍ഡ് ധനസഹായം, പ്രാദേശിക സര്‍ക്കാരുകളുടെ ഫണ്ടുകള്‍, എം.എല്‍.എ, എം.പി. ഫണ്ടുകള്‍, പ്രാദേശികമായി സമാഹരിക്കുന്ന ഫണ്ടുകള്‍ മുതലായവ വിനിയോഗിച്ചാണ് വിദ്യാഭ്യാസ രംഗത്ത് ഭൗതിക സൗകര്യ വികസനം നടക്കുന്നത്.  

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8272/Department-of-general-education.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *