റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പെനാൽറ്റി രക്ഷയ്ക്കെത്തി, ലാലിഗയിലെ ആദ്യ വിജയം നേടി റയൽ

September 27, 2020 - 8:13 am

മാഡ്രിഡ്: സെര്‍ജിയോ റാമോസിന്‍റെ പെനാല്‍റ്റിയിലൂടെ ലാലീഗയിലെ ആദ്യ വിജയം റയല്‍ മാഡ്രിഡ് നേടി. ബെറ്റിസിനെതിരായിട്ടായിരുന്നു റയൽ മാഡ്രിഡിൻ്റെ വിജയം. മത്സരത്തില്‍ ഇരു ടീമും രണ്ട് ഗോള്‍ വീതം അടിച്ചു നില്‍ക്കേ ബെറ്റിസ് ഡിഫന്‍റര്‍ മാര്‍ക്ക് ബത്രയുടെ കൈയ്യില്‍ ബോള്‍ കൊണ്ടു എന്ന് കാരണത്താല്‍ റയല്‍ മാഡ്രിഡിനു അനുകൂലമായി പെനാല്‍റ്റി അനുവദിക്കപ്പെടുകയായിരുന്നു..

ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് എടുത്ത പെനാല്‍റ്റി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയില്‍ ബെറ്റിസ് താരം എമേഴ്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ടതോട് പത്തു പേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. അതിനു മുന്‍പ് എമേഴ്സണ്‍ ഒരു സെല്‍ഫ് ഗോള്‍ അടിച്ചു റയല്‍ മാഡ്രിഡിനെ സഹായിച്ചട്ടാണ് മാര്‍ച്ചിങ്ങ് ഓഡര്‍ ലഭിച്ചത്.ഹാംസ്ട്രിങ്ങ് പരിക്ക് കാരണം ടോണി ക്രൂസിന് പകരം ലൂക്കാ മോഡ്രിച്ചിനെ സിനദിന്‍ സിദ്ദാന് ആദ്യ പകുതിയില്‍ തന്നെ ഇറക്കേണ്ടി വന്നു.

വല്‍വേഡയിലൂടെയാണ് മൽസരത്തിലെ ആദ്യ ഗോള്‍ പിറന്നത്. കരീം ബെന്‍സേമയുടെ അസിസ്റ്റില്‍ നിന്നുമായിരുന്നു ആ ഗോള്‍ പിറന്നത്. ആദ്യ പകുതിക്ക് മുന്‍പ് തന്നെ ലീഡ് നേടാന്‍ റയല്‍ ബെറ്റ്സിനു സാധിച്ചു. 35ാം മിനിറ്റില്‍ കനാലസിന്‍റെ പാസ്സില്‍ നിന്നും മാണ്ടിയും, രണ്ട് മിനിറ്റിനു ശേഷം ഫെക്കറിന്‍റെ പാസ്സില്‍ നിന്നും കര്‍വാലോയും ഗോള്‍ നേടി ബെറ്റിസിനെ മുന്നിലെത്തിച്ചു.
റയല്‍ മാഡ്രിഡിന്‍റെ അടുത്ത മത്സരം ബുധനാഴ്ച്ച റയല്‍ വല്ലഡോയിഡിനെതിരെയാണ്. റയല്‍ ബെറ്റിസ് ഗെറ്റാഫയെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *