ലക്‌നോ: ബലാല്‍സംഗ കേസില്‍ പ്രതികളാവുന്നവരുടെ ചിത്രങ്ങള്‍ ഇനി ഉത്തര്‍പ്രദേശിലെ റോഡ് ക്രോസിംഗുകളില്‍ കാണാം. സ്ത്രീകള്‍ക്കെതിരായ ബലാത്സംഗ കേസുകളിലും ലൈംഗികാതിക്രമ കേസുകളിലും പ്രതികളായവരെ പരസ്യമായി പ്രദര്‍ശിപ്പിക്കുകയാണ് പുതിയ പദ്ധതിയില്‍ ചെയ്യുന്നത്. പീഡന, ബലാത്സംഗ കേസ് പ്രതികളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ തെരുവുകളില്‍ സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് യോഗി ആദിത്യ നാഥ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഓപ്പറേഷന്‍ ദുരാചാരി എന്നാണ് പദ്ധതിയ്ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്.
ബലാത്സംഗക്കേസുകളില്‍ പ്രതികളായവര്‍ക്ക് എതിരെ ശക്തമായ നടപടിയെടുക്കാന്‍ വനിത പൊലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. അതേസമയം, ‘ഓപ്പറേഷന്‍ ദുരാചാരി’യുടെ ഭാഗമായി സംസ്ഥാനത്ത് ആന്റി – റോമിയോ സ്‌ക്വാഡുകള്‍ സജീവമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു



