തെരഞ്ഞെടുപ്പിൽ തോറ്റ ട്രമ്പ് ന്യൂസ് ആങ്കാറായാൽ എങ്ങനിരിക്കും, റഷ്യൻ ഹാസ്യ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മോസ്കോ: തെരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റാൽ ഡൊണാൾഡ് ട്രംപ് എന്ത് ചെയ്യും. അദ്ദേഹം റഷ്യയിൽ ടെലിവിഷൻ ചാനലിലെ ന്യൂസ് ആങ്കറാകും എന്ന് പറയുന്നു റഷ്യൻ ആർ.ടി. നെറ്റ് വർക്ക് . അവരിറക്കിയ ഹാസ്യ വീഡിയോയിൽ ട്രംപിൻ്റെ വേഷമിട്ടയാൾ ഇങ്ങനെ പറയുന്നു ” ഈ ജോലി വളരെ നന്നായിരിക്കുന്നു , പ്രസിഡൻറ് പുട്ടിന് നന്ദി.. “

ട്രംപിൻ്റെ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുണ്ട് എന്ന ആരോപണം അമേരിക്കയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ട്രംപിൻ്റെ ഹാസ്യ വീഡിയോ ചർച്ചയാകുന്നത്.

Share
അഭിപ്രായം എഴുതാം