ബെംഗളൂരു: കന്നട ഹാസ്യതാരം റോക്ക്ലൈന്‍ സുധാകര്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഹൃദയാഘാതം മൂലം അന്തരിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരു മാസം മുമ്പ് കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. രോഗം ഭേദമായതിന് ശേഷമാണ് സുധാകര്‍ സെറ്റിലേക്ക് മടങ്ങിയെത്തിയത്. ഷൂട്ടിങ്ങിനിടെ മേക്കപ്പ് റൂമിലേക്ക് പോയ സുധാകര്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വാസ്തു പ്രകാര, അയ്യോ രാമ, ടോപ്പിവാല തുടങ്ങി 200 ഓളം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.



