താനെ: യുവതിയെ കൊലപ്പെടുത്തി ശവം അണക്കെട്ടില്‍ കെട്ടി താഴ്‌ത്തിയ സംഭവത്തില്‍ നാലുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നവി മുംബൈയിലെ പനവേലിയിലാണ് സംഭവം. 27 കാരിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം വലിയ സിമന്‍റ് കട്ട ഉപയോഗിച്ച് ഡാമില്‍ താഴ്‌ത്തുകയായിരുന്നു.
2020 സെപ്‌തംബര്‍ 16 നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ദിവസങ്ങള്‍ക്ക് ശേഷം അഴുകിയ ജഡം ഡാമില്‍ പൊന്തുകയായിരുന്നു. ഭര്‍ത്താവ് മരിച്ചശേഷം ഏഴുവയസുകാരി മകള്‍ക്കൊപ്പമായിരുന്നു യുവതിയുടെ താമസം. ഇവര്‍ക്ക് കൊപ്രാലി ഗ്രാമത്തിലെ 32 കാരനു മായി ഉണ്ടായ അവിഹിതബന്ധമാണ് കൊലക്കുകാരണമായി നവി മുംബൈ ഡിസിപി അശോക് ദുബെ മാധ്യമങ്ങളോട് പറഞ്ഞു
ഇയാള്‍ നിരവധി തവണ യുവതിയില്‍ നിന്ന് പണം കൈപ്പറ്റിയിരുന്നതായും എന്നാല്‍ ഇത് തിരിച്ചുനല്‍കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ നിരന്തരമായി വഴക്കിട്ടിരുന്നതായും പോലീസ് പറയുന്നു. സെപ്‌തംബര്‍ 15 ന് ഇയാള്‍ യുവതിയെ കൊല്ലാന്‍ തീരുമാനിക്കുക യായി രുന്നു. കൊലക്കുശേഷം യുവതിയുടെ ഏഴുവയസുകാരി മകളുമായി ഇയാള്‍ രക്ഷപെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് .
പ്രതി കുറ്റം സമ്മതിച്ചതായും മറ്റുമൂന്നുപേര്‍കൂടി കൊല നടത്താന്‍ സഹായികളായി ഇയാളോടൊപ്പം ഉണ്ടായിരുന്നതായും പോലീസിനോട് പറഞ്ഞു.പിന്നീട് ഇവരെ സത്താറയില്‍ നിന്നും പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. നാലുപേരേയും കോടതി റിമാന്‍റ് ചെയ്‌തു.



