ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ ചൈന യുദ്ധ സന്നാഹങ്ങൾ ഒരുക്കുന്നതായി മിലിട്ടറി വാച്ച് മാസിക റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വ്യോമസേനയുടെ സുപ്രധാന ബോംബറുകളായ എച്ച് – 6 വിമാനങ്ങൾ മേഖലയിലെ വ്യോമത്താവളങ്ങളിൽ ചൈന ഒരുക്കി നിർത്തിയതാണ് റിപ്പോര്‍ട്ട്. ചൈന ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സെൻട്രൽ തിയറ്റർ കമാൻഡ് പുറത്തുവിട്ട ചിത്രങ്ങളെ ഉദ്ധരിച്ചാണ് മിലിട്ടറി വാച്ചിൻ്റെ റിപ്പോര്‍ട്ട്.
രാജ്യമെങ്ങും 270 എച്ച് – 6 ബോംബറുകളെ ചൈന വിന്യസിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും അവരുടെ കിഴക്കൻ അതിർത്തയോടു ചേർന്നാണ്. മിനിട്ടറി വാച്ച് പറയുന്നു.
ദീർഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളുമായി ചൈന തയ്യാറെടുക്കുന്നു എന്നതിൻ്റെ അർത്ഥം മേഖലയിൽ സമാധാനം ഒരു വിദൂര സാധ്യത മാത്രമാണ് എന്നാണ്



