റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പരാതി പറയാനെത്തിയ വീട്ടമ്മയെ സിഐ അസഭ്യം പറയുകയും സ്റ്റേഷനില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തതായി പരാതി

September 20, 2020 - 12:05 pm

തിരുവനന്തപുര: അയല്‍വാസിയുടെ ആക്രമണത്തെക്കുറിച്ച് പരാതി പറയാന്‍ സ്റ്റേഷനിലെത്തിയ വീട്ടമ്മയെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായി പരാതി.  ചെങ്കല്‍ സ്വദേശിയായ സീതയെ ആണ്  പാറശാല സിഐ റോബര്‍ട്ട് ജോണ്‍  അസഭ്യവര്‍ഷങ്ങളോടെ ഇറക്കിവിട്ടത്.  സംഭവത്തില്‍ ഷീല  പാറശാല ഡിവൈഎസ്പിക്ക് പരാതി നല്‍കി 

അയല്‍വാസിയായ വിനീതിന്‍റെ ആക്രമണത്തില്‍ തലയ്ക്ക് പരിക്കുപറ്റിയതിനെ തുടര്‍ന്നാണ്  ഷീല  പരാതിയുമായി  പാറശാല പോലീസിനെ സമീപിച്ചത്. മക്കളുമൊത്താണ് ഷീല എത്തിയിരുന്നത്. കേസെടുത്തശേഷം മൂന്നുദിവസത്തിന് ശേഷം വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. വീണ്ടും സ്റ്റേഷനിലെത്തിയപ്പോഴാണ്  മോശമായ പ്രതീകരണം ഉണ്ടായത്.
ഷീലയുടേത് കളളക്കേസാണെന്ന് ആരോപിച്ചായിരുന്നു സിഐയുടെ അസഭ്യവര്‍ഷം സ്റ്റേഷനില്‍ നിന്ന് സിഐ ആട്ടിയിറക്കിയതിനേതുടര്‍ന്നാണ്  ,ഷീല ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. കഴിഞ്ഞവര്‍ഷവും അയല്‍വാസിയായ വിനീത് ഷീലയെ ആക്രമിച്ചിരുന്നു.   ഈകേസില്‍ ജയിലിലായിരുന്ന വിനോദ് ജാമ്യത്തിലിറങ്ങിയതിനെ തുടര്‍ന്ന്   വീണ്ടും ഇവരെ ആക്രമിക്കുകയായിരുന്നു

വിനീതിനെ അറസ്റ്റ് ചെയ്യണമെന്നും തന്നെ അസഭ്യം പറഞ്ഞ സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആശ്യപ്പെട്ടാണ്  ഡിവൈഎസ്പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഷീലയെ ആക്രമിച്ച കേസിലെ പ്രതിയെ ഉടന്‍ പിടികൂടുമെന്നും, എന്നാല്‍  വീട്ടമ്മയെ അസഭ്യം പറഞ്ഞതായിട്ടുളള പരാതിയെക്കുറിച്ച് തനിക്കറിയില്ലെ ന്നുമാണ്  സിഐ പ്രതികരിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *