റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നഴ്‌സിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പോക്‌സോ കേസ് പ്രതി രക്ഷപെട്ടു

September 16, 2020 - 2:48 pm

കൊച്ചി: കോവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈല്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയായിരുന്ന കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണനാണ് രക്ഷപെട്ടത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നെടുമ്പാശേരി സിയാല്‍ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്കെതിരേ കുട്ടമ്പുഴ പൊലീസ് സ്റ്റേഷനിലാണ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നത്. കാവി മുണ്ടും ചുവന്ന ഷര്‍ട്ടും ധരിച്ച്, മുടി നീട്ടി വളര്‍ത്തിയിട്ടുള്ള പ്രതിയെ കണ്ടെത്തിയാല്‍ പൊലീസിനെ അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അങ്കമാലി പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *