റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തദ്ദേശ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് ഒരു മണിക്കൂര്‍ സമയം നീട്ടും

September 16, 2020 - 6:09 pm

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിനും അനുമതി നല്‍കും. ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 18 വയസ്സിന് മുകളില്‍ പ്രായമുള്ള കോവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ടു ചെയ്യാം. ഇതിന് നിശ്ചിത കാലയളവിന് മുമ്പ് അപേക്ഷിക്കണം. എന്നാല്‍ കാലാവധി കഴിഞ്ഞ് കോവിഡ് സ്ഥിരീകരിച്ചാല്‍ എന്തുചെയ്യും എന്ന പ്രശ്‌നവും ചര്‍ച്ചയ്‌ക്കെടുത്തു. പുതിയ ഓര്‍ഡിനന്‍സ് അനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെയാകും വോട്ടെടുപ്പ്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കട്ടെ എന്ന് ധാരണയായിട്ടുണ്ട്. പ്രോക്സി വോട്ട് അനുവദിക്കണം എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. പ്രോക്‌സി വോട്ട് അനുവദിച്ചാല്‍ പോളിംഗ് ബൂത്തുകളിലടക്കം തര്‍ക്കങ്ങള്‍ക്ക് ഇടയാകുമെന്നാണ് ആശങ്ക. ഇതു കണക്കിലെടുത്താണ് പ്രോക്‌സി വോട്ട് നിര്‍ദ്ദേശം തള്ളിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *