റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചേക്കും

September 16, 2020 - 7:39 pm

തിരുവനന്തപുരം : കേരളത്തിന് മൂന്ന് പ്രത്യേക തീവണ്ടികള്‍ അനുവദിക്കാന്‍ സാധ്യത. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തിരുവനന്തപുരം-ഡല്‍ഹി കേരള എക്‌സ്പ്രസും തിരുവനന്തപുരം-ചെന്നൈ, മംഗളൂരു-ചെന്നൈ മെയിലുകളും അനുവദിച്ചേക്കും. അടുത്ത ആഴ്ച മുതല്‍ ഈ തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കാനിടയുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

രാജ്യത്ത് 86 പ്രത്യേക തീവണ്ടികള്‍ അനുവദിച്ചപ്പോള്‍ കേരളത്തിന് ഒന്നുപോലും ലഭിച്ചില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. സംസ്ഥാനത്തിനകത്ത് ഓടുന്ന ജനശതാബ്ദിയും വേണാടും റദ്ദാക്കിയിരുന്നു. വിവാദമായതിനെ തുടര്‍ന്ന് ജനശതാബ്ദി റദ്ദാക്കല്‍ പിന്‍വലിച്ച ശേഷമാണ് പുതിയ തീവണ്ടികള്‍ അനുവദിക്കുന്നത്. കൂടുതല്‍ തീവണ്ടികള്‍ ഓടിക്കുന്നതിന് സംസ്ഥാനം ആവശ്യപ്പെടണം. തീവണ്ടികളില്‍25 ശതമാനത്തിലേറെ യാത്രക്കാരും വേണമെന്നാണ് റെയില്‍വേ നിലപാട്. സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് തീവണ്ടികള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കാമെന്നും റെയില്‍വേ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ സര്‍വീസ് നടത്തുന്ന തീവണ്ടികള്‍ പലതും കാലിയാണെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട് അടക്കമുള്ള ഇതര സംസ്ഥാനങ്ങളില്‍ എ.സി. കോച്ച് ഒഴികെ റിസര്‍വേഷന്‍, വെയ്റ്റിംഗ് ലിസ്റ്റില്‍ യാത്രക്കാരുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *