റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി

September 16, 2020 - 11:59 pm

കോട്ടയം : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. ഫ്രാങ്കോ മുളയ്ക്കൽ വിചാരണയ്ക്കായി കോടതിയിൽ എത്തി. മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉൾപ്പെടെ 83 സാക്ഷികൾ ആണ് ഈ കേസിൽ ഉള്ളത്. ഇവരെ നോട്ടീസ് നൽകി കോടതിയിൽ വിളിച്ചുവരുത്തും.

ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിശദാംശങ്ങൾ പുറത്ത് പോകാതിരിക്കാൻ രഹസ്യ വിചാരണയാണ് നടക്കുന്നത്. അതിനാൽ കേസ് ഇന്ത്യ നടപടികൾ പുറത്തുവിടാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല.

2014 മുതൽ 16 വരെ കുറുവിലങ്ങാട് മഠത്തിൽ വച്ച് കന്യാസ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2018 ജൂൺ 27-നാണ് കന്യാസ്ത്രീ പരാതി നൽകിയത്. വിവിധ സംസ്ഥാനങ്ങളിലായി നാലുമാസത്തോളം നടന്ന അന്വേഷണത്തിന് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ അറസ്റ്റിലായത് . ഫ്രാങ്കോ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയേയും അതിനുശേഷം സുപ്രീം കോടതിയും സമീപിച്ചിരുന്നു. ഇരു കോടതികളും ജാമ്യാപേക്ഷ തള്ളി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *