തിരുവനന്തപുരം : കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം നടക്കുന്ന വിവരം അറിയില്ല എന്ന് സി ഇ ഒ കെ എം എബ്രഹാം വിശദീകരിച്ചു. യെസ് ബാങ്കിലെ നിക്ഷേപ ക്രമക്കേട് ആരോപിച്ച് കിഫ്ബിക്കെതിരെ എൻഫോഴ്സ്മെൻറ് അന്വേഷണം ആരംഭിച്ചു എന്ന് കേന്ദ്രം രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. 16-09-2020 ബുധനാഴ്ച രാജ്യസഭയിൽ പാർട്ടി നേതാവ് ജാവേദ് അലി ഖാൻ നൽകിയ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മന്ത്രാലയം .
എന്നാൽ അങ്ങനെ ഒരു അന്വേഷണത്തെ പറ്റി ഒന്നും അറിയില്ല എന്നാണ് സി ഇ ഒ . കെ എം എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് യെസ് ബാങ്കില്‍ പണം നിക്ഷേപിച്ചത്. അന്വേഷണം നടക്കുന്നുണ്ടെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു എന്നും അറിയിച്ചു.



