റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്‌.എന്‍.ഡി.പി ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി

September 16, 2020 - 9:23 am

കൊച്ചി: എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനടക്കമുളള ഭാരവാഹികളെ അയോഗ്യരാക്കണ മെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയില്‍ ഹര്‍ജി. എംകെ സാനുവാണ്‌ ഹര്‍ജി നല്‍കിയിരിക്കുന്നത്‌. കമ്പനി നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന എസ്‌എന്‍ഡിപി യോഗം 2006 ന്‌ ശേഷം അധികൃതര്‍ക്ക്‌ കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ ബോര്‍ഡംഗങ്ങള്‍ക്ക്‌ തുടരാന്‍ അര്‍ഹതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ ഹര്‍ജി. യോഗത്തിന്‍റെ സുഗമമായ ഭരണ നിര്‍വഹണത്തിനായി അഡ്‌മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഭരണം നിയമാനുസൃതമല്ലാത്തതിനാല്‍ യോഗം പ്രസിഡന്‍റ് ‌ ഡോ. എംഎന്‍.സോമന്‍, വൈസ്‌ പ്രസിഡന്‍റ് ‌ തുഷാര്‍ വെളളാപ്പളളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌, എന്നിവര്‍ ബോര്‍ഡംഗങ്ങളായി തുടരുന്നത്‌ തടയണമെന്നും ഇസംബന്ധിച്ച് സര്‍ക്കാരിന്‌ നല്‍കിയ നിവേദനങ്ങള്‍ക്ക് നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *