തിരുവനന്തപുരം: തിരുവനന്തപുരത്തെ പാളയം കണ്ണിമാറ മാര്‍ക്കറ്റിന്റെ നവീകരണത്തിനായി പാലാരിവട്ടം പാലം പണിത കമ്പനിയെതന്നെ ഏല്‍പ്പിക്കാന്‍ നീക്കം നടക്കുന്നതായി അറിയുന്നു. ടെണ്ടറില്‍ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയരിക്കുന്നത് ഇവരാണുപോലും.
മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. 82 കോടിയായിരുന്നു ടെണ്ടര്‍ തുക. പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാതാക്കള്‍ ക്വോട്ട്‌ചെയ്‌തിരിക്കുന്നത് 81 കോടി രൂപയാണ്. 83കോടി ,85 കോടി എന്നിങ്ങനെയാണ് ഇതര കമ്പനികള്‍ ക്വോട്ട് ചെയ്‌ത തുക. പാലാരി വട്ടം പാലം പണിത കമ്പനിയെ തളളാനോ കൊളളാനോ കഴിയാത്തവിധം ആശയക്കുഴപ്പത്തിലാണ് നഗരസഭ.
അഴിമതിയുടെ പേരില്‍ നിരവധി പഴികേട്ടവരാണ് പാലാരിവട്ടം പാലം പണിത കമ്പനിയെങ്കിലും കമ്പനിയെ സര്‍ക്കാര്‍ ഇതുവരെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടില്ല. വിലക്കുകള്‍ ഇല്ലാത്തസ്ഥിതിക്ക് കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് കരാര്‍ നല്‍കിയില്ലെങ്കില്‍ അത് മറ്റുപല നിയമ പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. എന്തായാലും ടെണ്ടറില്‍ നിന്ന് ഒഴിവാക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് കമ്പനിക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ് , സര്‍ക്കാര്‍ നിര്‍ദ്ദേശം വന്നതിന് ശേഷം മുന്നോട്ടുപോകാനാണ് തീരുാനമെന്ന് നഗരാസൂത്രണ സ്‌റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പാളയം രാജന്‍ പറഞ്ഞു.
അഞ്ചുനിലകളിലായി ആധുനീക സംവിധാനങ്ങളോടെയാണ് മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ആദ്യ രണ്ടുനിലയില്‍ വാഹന പാര്‍ക്കിംഗ്. അടുത്ത മൂന്നു നലകളില്‍ വ്യാപാര സ്ഥപനങ്ങള്‍ എന്നിങ്ങനെയണ് നിര്‍മ്മാണം. പതിറ്റാണ്ടുകള്‍ പഴക്കമുളള മതിലും കവാടവും അങ്ങനെതന്നെ നിലനിര്‍ത്തും. മൂന്നുഭാഗത്തുനിന്നും റോഡുകള്‍ ഉണ്ടാവും . മത്സ്യ മാര്‍ക്കറ്റില്‍ ഫ്രീസര്‍സംവിധാനവും ഒരുക്കും.



