റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
ഷഫീഖ് (14), സൗദ് (10), ഉമര്‍ (എട്ട്), സാദിയ ബയാന്‍ ബാനു (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഉത്തര്‍ പ്രദേശിൽ ഒരു വീട്ടില്‍ നാല് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

 

ലക്‌നോ | ഉത്തര്‍ പ്രദേശിലെ അംബേദ്കര്‍ നഗറിലെ ഒരു വീട്ടില്‍ നാല് കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗര്‍ ജില്ലയില്‍ അക്ബര്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മിരന്‍പുര്‍ പ്രദേശത്താണ് സംഭവം. ഷഫീഖ് (14), സൗദ് (10), ഉമര്‍ (എട്ട്), സാദിയ ബയാന്‍ ബാനു (ഏഴ്) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇഷ്ടികയോ മറ്റോ കൊണ്ട് അടിയേറ്റതിന്റെ സാരമായ പരുക്കുകള്‍ കുട്ടികളുടെ തലയില്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ കുട്ടികളുടെ മാതാവ് നാസിയ ഖാതൂന്‍ (42)നെ കാണാതായി. ഇവരെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാണോ, അതല്ല കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞതാണോ.എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്.

വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ ബാല്‍കണി വഴിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. കുട്ടികളുടെ പിതാവ് നിയാസ് വര്‍ഷങ്ങളോളമായി സഊദി അറേബ്യയില്‍ ജോലിചെയ്തു വരികയാണ്. .

Share

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *