റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നേപ്പാളിൽ ഇന്ത്യ വിരുദ്ധവികാരം ഉണ്ടാക്കാൻ ചൈന പണം മുടക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്

September 8, 2020 - 7:22 am

ന്യൂഡൽഹി : ഇന്ത്യൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന നേപ്പാളി ഗ്രാമങ്ങളിൽ ഇന്ത്യാ വിരുദ്ധ വികാരം ഇളക്കിവിടാൻ ചൈന പണം മുടക്കുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്. ഇന്ത്യയ്ക്കെതിരായ വികാരവും പ്രതിഷേധവും ജനങ്ങളിൽ ഉണ്ടാക്കാനായി നേപ്പാൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ സംഘടനകൾക്ക് ചൈന ഫണ്ട് നൽകുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .

ഇതിനായി കാഠ്മണ്ഡുവിലെ ചൈനീസ് എംബസി ഇത്തരം സന്നദ്ധ സംഘടനകൾക്ക് 2.5 കോടി രൂപ (നേപ്പാൾ കറൻസി ) യാണ് നൽകിയതെന്നും റിപ്പോർട് വിശദീകരിക്കുന്നു.

1700 കിലോമീറ്ററാണ് ഇന്ത്യ നേപ്പാൾ അതിർത്തി . ഈ ആഴ്ച ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രാലയം നേപ്പാൾ അതിർത്തിയിലെ സാഹചര്യം വിലയിരുത്താൻ ഉന്നതതല യോഗം ചേർന്നിരുന്നു. മേഖാലയിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നാണ് യോഗത്തിൻ്റെ തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *