ബെംഗളൂരു: പനി ബാധിച്ചതിനെ തുടര്‍ന്ന് കോവിഡ് മുക്തനായി ആശുപത്രിവിട്ട കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അദ്ദേഹം ആശുപത്രിയിൽ നിന്ന് വീട്ടിലെത്തിയത്. വീണ്ടും പനി ബാധിച്ചുവെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍നിന്ന് മാധ്യമങ്ങളെ അറിയിച്ചു.
ജയനഗറിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആശുപത്രിക്ക് മുന്നിലെത്തി തിക്കും തിരക്കും കൂട്ടരുതെന്ന് അദ്ദേഹം അനുയായികളോട് അഭ്യര്‍ഥിച്ചു. രാജാജി നഗറിലെ സുഗുണ ഹോസ്പിറ്റലിലാണ് അദ്ദേഹം കോവിഡ് ബാധിച്ച് ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രോഗമുക്തി നേടി ആശുപത്രിവിട്ടത്.



