റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യലഹരിയില്‍ കുടുംബത്തെ ആക്രമിച്ച കേസില്‍ ഒമ്പതംഗ സംഘം പോലീസ്‌ പിടിയില്‍

August 27, 2020 - 10:41 am

കുന്നത്തൂര്‍:മദ്യലഹരിയില്‍ യുവാവിനേയും കുടുംബത്തേയും ആക്രമിച്ച കേസില്‍ ഒന്‍പതംഗ സംഘം പോലീസ്‌ പിടിയില്‍. കൊല്ലം പോരുവഴി മൈലാടുംകുന്ന്‌ സിയാദ്‌ മന്‍സിലില്‍ സിയാദി നേയും കുടുംബത്തേയുമാണ്‌ സംഘം ആക്രമിച്ചത്‌. സംഘത്തെ ശൂരനാട്‌ പോലീസ്‌ അറസ്‌റ്റ്‌ചെയ്‌തു.

ശൂരനാട്‌ തെക്ക്‌ കിടങ്ങയം കുന്നിമേല്‍ നിഷാദ്‌ (19),ഇരവിച്ചിറ കായിപ്പുറത്ത്‌ ഷഹനാസ്‌ (20), പോരുവഴി കമ്പലടി പുത്തന്‍വിള തെക്കേതില്‍ നിസാര്‍ (30), പതാരം കാരക്കാട്ട് പടിഞ്ഞാറ്റതില്‍ ഷെമീര്‍ (22), ഇരവിച്ചിറ നൗഫല്‍ മന്‍സിലില്‍ നൗഫല്‍(19),ഇരവിച്ചിറ പടിഞ്ഞാറ്‌ ഷിറോസ്‌ മന്‍സിലില്‍ ഷിറോസ്‌(20)ഇരവിച്ചിറ ചരുവില്‍ കുളങ്ങര പനയഞ്ചേരില്‍ അജ്‌മല്‍(22),ഇരവിച്ചിറ നിഹാദ്‌ മന്‍സിസില്‍ നിഷാദ്‌(30) എന്നിവരെയാണ്‌ ശൂരനാട്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്ത്‌.

കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെയാണ്‌്‌ സംഭവം. മൈലാടുംകുന്നിലുളള സിയാദിന്റെ വീട്ടില്‍ ചില പ്രത്യേക ചടങ്ങുകള്‍ നടക്കുകയായിരുന്നു.വീടിനു മുന്നിലൂടെയുളള റോഡില്‍ മൂന്നംഗസംഘം ബൈക്കില്‍ തലങ്ങും വിലങ്ങും യാത്രചെയ്‌ത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഇത്‌ ചോദ്യം ചെയ്‌ത സിയാദും അക്രമിസംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന്‌ വടിവാളും മാരകായുധങ്ങളുമായി 9 അംഗ സംഘം എത്തുകയായിരുന്നു. ഇവര്‍ സിയാദിനേയും കുടുംബത്തേയും ആക്രമിച്ചു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനേ തുടര്‍ന്ന്‌ എസ്‌ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പോലീസ്‌ സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു.ഇവരില്‍ നിന്ന്‌‌ ആയുധങ്ങളും ഫോണുകളും ബൈക്കുകളും പൊലീസ്‌ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക്‌ റിമാന്‍റ് ചെയ്‌തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *