റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഊഹാപോഹങ്ങൾക്ക് വിരാമമാകുന്നു ബാഴ്സലോണയോട് വിട പറയാനൊരുങ്ങി മെസ്സി

August 26, 2020 - 9:28 am

ബാഴ്സലോണ : അർജന്റീനിയൻ സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടാന്‍ ടീം മാനേജ്മെന്റിനെ താല്‍പര്യം അറിയിച്ചെന്ന് യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. കരാര്‍ അവസാനിപ്പിക്കുകയാണെന്നറിയിച്ച്‌ മെസി കത്തു നല്‍കിയതായി ക്ലബ് സ്ഥിരീകരിച്ചു. മെസ്സിയുടെ ആവശ്യം ക്ലബ് അംഗീകരിച്ചതായാണ് ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

യഥാർത്ഥത്തിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാര്‍ ഉണ്ട്. പക്ഷേ സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന ഒരു നിബന്ധന മെസ്സിയുടെ കരാറിലുണ്ട്.

ബാഴ്സ വിട്ട് മെസ്സി എങ്ങോട്ടു പോകുമെന്നതിനെ കുറിച്ച് വ്യക്തത വന്നിട്ടില്ല എങ്കിലും മാഞ്ചസ്റ്റർ സിറ്റിയുമായി ചില ചർചകൾ നടന്നതായി സൂചനയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *