റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ശാരീരിക അകലം: പാലക്കാട് നഗരത്തിലെ ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

August 24, 2020 - 2:29 pm

പാലക്കാട്: കോവിഡ് 19 വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി പാലക്കാട് നഗരത്തിലെ പ്രധാന ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളില്‍ ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് പരിശോധന നടത്തി. നഗരത്തിലെ ആറു സ്ഥാപനങ്ങളിലാണ് അസിസ്റ്റന്റ് കലക്ടറും സോഷ്യല്‍ ഡിസ്റ്റന്‍സ് ജില്ലാ കോഡിനേറ്ററുമായ ഡി. ധര്‍മ്മലശ്രീ, അഗ്‌നിശമനസേന ജില്ലാ മേധാവിയും അസിസ്റ്റന്റ് കോഡിനേറ്ററുമായ അരുണ്‍ ഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തിയത്.

കൗണ്ടറുകള്‍, ബില്‍, ഡെലിവറി വിഭാഗങ്ങളില്‍ ആളുകളുടെ കൂട്ടംകൂടിയുള്ള നില്‍പ്പ് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇത് തടയുന്നതിനും കൃത്യമായ ശാരീരിക അകലം നിഷ്‌കര്‍ഷിക്കാനും ഷോപ്പ് ഉടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. അകത്ത് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി പ്രത്യേകം വഴികള്‍, സ്റ്റെയര്‍കെയ്‌സ് എന്നിവ സജ്ജീകരിക്കാനും നിര്‍ദ്ദേശം നല്‍കി.

ഷോപ്പില്‍ എത്തുന്നവര്‍ തമ്മില്‍ 6 അടി അകലം, കൗണ്ടറുകള്‍ക്ക് മുന്നിലെ തിരക്ക്, അകത്തേക്കും പുറത്തേക്കും കടക്കുന്നതിനുള്ള പ്രത്യേക വഴികള്‍ എന്നിവ സജ്ജമാക്കിയെന്ന് ഉറപ്പുവരുത്താന്‍ വരും ദിവസങ്ങളിലും പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് അസിസ്റ്റന്റ് കലക്ടര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവര്‍ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7340/Covid-19;-Social-Distancing.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *