റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈലാസ് മേനോന്റെ കുഞ്ഞിന് പേര് സമന്യു രുദ്ര

August 24, 2020 - 3:03 pm

കൊച്ചി: സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ കുഞ്ഞിന് പേരു വിളിച്ചത് സമന്യു രുദ്ര. കൈലാസ് തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. മകന്റെ ചിത്രം പങ്കുവയ്ച്ചതിനൊപ്പം പേരിന് പിന്നിലെ പ്രത്യേകതയും കൈലാസ് വെളിപ്പെടുത്തി.

കുഞ്ഞിന്റെ അമ്മ ശിവന്റെ വലിയ ഭക്തയായതിനാലാണ് ഈ പേര് തിരഞ്ഞെടുത്തത്. ശിവന്റെ പേരുകളാണ് സമന്യു എന്നതും രുദ്ര എന്നതും. ഒരേ മനസുള്ളവര്‍ എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയും അന്തകന്‍ എന്നാണ് രുദ്രയുടെ അര്‍ഥം.

കൈലാസിന്റെ ഭാര്യ അന്നപൂര്‍ണയുടെ എട്ടാം മാസത്തിലെ മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു
കൈലാസിന്റെ ഭാര്യ. 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സമന്യു രുദ്ര ജനിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *