കൊച്ചി: കഴിഞ്ഞ ജനറേഷനിൽ യുവനായക നിരയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തിരുന്ന ഫ്ളെക്സിബിളായ നടനായിരുന്നു വിനീത്. ഒരു യുവ സൂപ്പർ സ്റ്റാർ ആയി ഉയർന്നു വരാൻ കഴിവുണ്ടായിരുന്ന താരം. എന്നാൽ സിനിമയിൽ താൻ ഒതുങ്ങിപ്പോയതും അവസരങ്ങൾ നഷ്ടമായതും എങ്ങനെയാണെന്ന് ഒരു അഭിമുഖത്തിൽ വിനീത് തുറന്നു പറയുന്നു.
പൗരുഷമാണ് തൻ്റെ കരിയറിൽ വില്ലനായി എത്തിയ ഘടകം. താനൊരു. ഡാന്‍സര്‍ ആയത് കൊണ്ട് പൗരുഷം പ്രശ്നമാണെന്ന് കരുതി ചില പ്രോജക്റ്റുകളിലെ കാസ്റ്റിംഗില്‍ നിന്ന് തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ട് .വിനീത് പറയുന്നു. .
അഭിനയ ജീവിതത്തിൽ ഈ നടൻ നല്ല കഥാപാത്രങ്ങള്‍ക്കുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയത്. നഖക്ഷതങ്ങള്‍, പരിണയം, കമലദളം തുടങ്ങിയ ക്ലാസ് ചിത്രങ്ങളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങൾ ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം എന്ന സിനിമയിലെ വേഷമാണ് വിനീത് ഏറ്റവും വെല്ലുവിളി നേരിട്ടത്. പത്മരാജനും ഭരതനുമൊക്കെ വിനീതിലെ അഭിനയ പ്രതിഭയെ അവരുടെ സിനിമയില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.മാനത്തെ വെള്ളിത്തേര്’, ‘കാബൂളിവാല’ തുടങ്ങിയ സിനിമകളിലെ നായക വേഷത്തിൽ വിനീത് തിളങ്ങി. .
ഹരിഹരന്‍, എംടി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. തമിഴ് തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
നർത്തകൻ ആയതു കൊണ്ട് മെയ് വഴക്കത്തില്‍ ഏറെ മുന്നിലാണ് വിനീത്. എന്നാൽ നൃത്തം എന്ന കരിയർ തന്നെയാണ് തനിക്ക് തിരിച്ചടിയായതെന്നാണ് വിനീത് കരുതുന്നത്.
