റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ദ ഹണ്ട്രഡിനെ ‘ ഇന്ത്യയിലിറക്കാൻ ബി സി സി ഐ

August 23, 2020 - 10:42 am

ലണ്ടൻ: ട്വൻറി-20 ക്കു പിന്നാലെ നൂറ് പന്തുള്ള ‘ദ ഹണ്ട്രഡിനെ ‘ ഇന്ത്യയിൽ പരീക്ഷിക്കാൻ ബി.സി.സി.ഐ ആലോചന നടത്തുന്നതായി സൂചന.

ഇംഗ്ലണ്ടിൽ ഏതാനും വർഷങ്ങൾക്കു മുൻപ് വിഭാവനം ചെയ്യപ്പെട്ട ക്രിക്കറ്റ് മത്സരമാണിത്. ഇതിന്റെ ഫോർമാറ്റിനും മറ്റുമായി ബി.സി.സി.ഐ ഉൾപ്പടെ ഏതാനും രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡുകൾ തങ്ങളെ ബന്ധപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് വിരമിക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ് ആണ്.

ഈ വർഷം ദ ഹണ്ട്രഡിന്റെ ആദ്യ ടൂർണമെന്റ് നടത്താൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആലോചിച്ചിരുന്നതാണെങ്കിലും കോവിഡ് അതിന് തടസ്സമാകുകയായിരുന്നു.

6 പന്തുകളുള്ള 15 സാധാരണ ഓവറുകളും 10 പന്തുള്ള അവസാന ഓവറും ചേർന്നതാണ് ഈ പുതിയ ക്രിക്കറ്റ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *