റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബലാല്‍സംഗം-കൊലപാതക കുറ്റങ്ങള്‍ക്ക് ഇന്ത്യന്‍ യുവാവിന് യുകെയില്‍ 37 വര്‍ഷം തടവ്

August 22, 2020 - 10:46 am

ലണ്ടന്‍: കുറ്റവാളികളെ കൈമാറാല്‍ നിയമപ്രകാരം ഇന്ത്യ ഇംഗ്ലണ്ടിന് നല്‍കിയ 36കാരനെ കൊലപാതക-ബലാല്‍സംഗ കേസുകള്‍ക്ക് യുകെ കോടതി 37 വര്‍ഷം ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഒരു സ്ത്രീയെ കൊലപ്പെടുത്തുകയും മറ്റ് മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന കേസില്‍ 2019 ഒക്ടോബറിലാണ് ഇയാളെ ഇന്ത്യ യുകെയ്ക്ക് കൈമാറിയത്. ഇന്ത്യക്കാരനായ ഇയാളുടെ പേര് അമാന്‍ വ്യാസ് എന്നാണ്. കൊലപാതകം, ആക്രമണം, ബലാത്സംഗം, ലൈംഗിക ആക്രമണം, പൊതുസ്ഥലത്ത് മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളാണ് അമാന് മേല്‍ ചുമത്തിയത്.

വ്യാസിനെ ക്രോയ്ഡണ്‍ ക്രൗണ്‍ കോടതിയാണ് 37 വര്‍ഷം തടവിന് ശിക്ഷിച്ചത്. ഇതുവരെയുള്ള കസ്റ്റഡി കാലാവധി ഒഴിവാക്കി 34 വര്‍ഷവും 312 ദിവസവുമാണ് ശിക്ഷ അനുഭവിക്കേണ്ടത്. കഠിനമായ ശാരീരിക ഉപദ്രവത്തിന് 14 വര്‍ഷം; ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തതിന് 16 വര്‍ഷവും അഞ്ച് മാസവും, രണ്ടാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്തതിന് 18 വര്‍ഷവും ആറ് മാസവും; മൂന്നാമത്തെ സ്ത്രീയെ ബലാത്സംഗം ചെയ്തതിന്: 18 വര്‍ഷവും ആറ് മാസവും, മിഷേല്‍ എന്ന സ്ത്രീയെ കൊന്നതിന് 18 വര്‍ഷവും ആറ് മാസവും അവരെ ബലാല്‍സംഗം ചെയ്തതിന് 18 വര്‍ഷവും ആറ് മാസവും ഇങ്ങനെയാണ് കോടതി ശിക്ഷ വിധിച്ചത്. മിഷേലിന്റെ കേസില്‍ ലഭിച്ച 37 വര്‍ഷത്തെ തടവിനൊപ്പം തന്നെ മറ്റ് കേസുകളുടെയും ശിക്ഷ അനുഭവിച്ചാല്‍ മതി.

വടക്ക് കിഴക്കന്‍ ലണ്ടനിലെ വാള്‍ത്താംസ്റ്റോവില്‍ 2009 മാര്‍ച്ചിനും 2009 മെയ് മാസത്തിനും ഇടയില്‍ കുറ്റകൃത്യങ്ങള്‍ നടന്നത്. 2009ല്‍ യു.കെയിലെ വാല്‍ത്താംസ്റ്റോവില്‍ വെച്ച് മിഷേലിനെ ബലാത്സംഗം ചെയ്തു കൊന്ന അമന്‍ കൃത്യത്തിനു ശേഷം ഇന്ത്യയിലേക്ക് കടക്കുകയായിരുന്നു. സ്റ്റുഡന്‍ വിസയില്‍ ലണ്ടനില്‍ താമസിക്കവെയാണ് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തിയത്. ഇന്ത്യയിലേക്ക് മുങ്ങിയ അമന്‍ വ്യാസിനെ 2019 ഒക്ടോബര്‍ നാലിന് യു.കെയ്ക്ക് കൈമാറി. 2009 മെയ് 30ന് രാവിലെ ഫ്ലാറ്റില്‍ നിന്നും പുറത്തുപോയ മിഷേലിന്റെ മൃതദേഹം പിറ്റേന്ന് അതിരാവിലെ വാല്‍ത്താംസ്റ്റോവിലെ ക്യൂന്‍സ് റോഡിനടുത്തുള്ള ചെറിയ പാര്‍ക്കില്‍ കണ്ടെത്തുകയായിരുന്നു. ഇവരെ ബലാത്സംഗത്തിനിരയാക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ നിന്നും മുങ്ങിയ വ്യാസിനെ ഒരു വര്‍ഷത്തോളം തിരിച്ചറിയാനായിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍ തൊഴില്‍ ഉടമയാണ് അമന്‍ വ്യാസിനെ തിരിച്ചറിഞ്ഞത്. ന്യൂസിലാന്‍ഡിലേക്കും പിന്നീട് സിങ്കപ്പൂരിലേക്കും കടന്ന അമനെതിരെ ഇന്റര്‍നാഷണല്‍ അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *