ജയ്‌പ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ രൂപം കൊണ്ടിട്ടുളള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്‌ത് പരിഹാരിക്കാന്‍ മൂന്നംഗ കമ്മറ്റിക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. കോണ്‍ഗ്രസിലെ തലമുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ അഹമ്മദ് പട്ടേല്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, അജയ്‌മാക്കന്‍ എന്നിവരാണ് കമ്മറ്റി അംഗങ്ങള്‍.
നിലവില്‍ രാജസ്ഥാന്‍റെ ചുമതല വഹിച്ചിരുന്ന എഐസിസി ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ മാറ്റി പകരം അജയ്‌മാക്കനെ നിയമിക്കുകയും ചെയ്‌തിട്ടുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നും അശോക് ഗഹലോട്ടിനെ മാറ്റണമെന്ന് സച്ചിന്‍ പൈലറ്റും സംഘവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമായത്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച പ്രശനങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പരിഹരിക്കപ്പെട്ടിരുന്നു.

