ദുബായ്: സ്വര്‍ണ്ണ കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംശയിക്കുന്നതായി എന്‍ഐഎ സംഘം. കേസില്‍ പ്രതിയായ ഫൈസല്‍ ഫരീദിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചത്. ദുബായിലായിരുന്നു ചോദ്യം ചെയ്യല്‍. സ്വര്‍ണ്ണകടത്തു കേസിലെ നിര്‍ണ്ണായക വിവരങ്ങള്‍ തേടിയുള്ള എന്‍ഐഎ സംഘത്തിന്‍റെ യുഎഇ യാത്ര പൂര്‍ത്തിയാക്കി കഴിഞ്ഞ ബുധനാഴ്ച സംഘം തിരിച്ചെത്തിയിരുന്നു. ദുബായില്‍ ഫൈസല്‍ഫരീദിനെ ചോദ്യം ചെയ്യുകയെന്നതായിരുന്നു സംഘത്തിന്‍റെ മുഖ്യലക്ഷ്യം. കളളക്കടത്ത് സംഘത്തിന് തീവ്രവാദവുമായി ഉളള ബന്ധങ്ങളെ ക്കുറിച്ച് നിര്‍ണ്ണായകമായ വിവരങ്ങള്‍ ലഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍
കേരളത്തിലേക്കൊഴുകുന്ന കളളക്കടത്ത് സ്വര്‍ണ്ണ ത്തിലെ ഒരു പങ്ക് വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന സംശയം നിലനില്‍ക്കുന്നുണ്ട് . പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളുമായി ബന്ധമുളളവരുടെ വിവരങ്ങള്‍ എന്‍ഐഎ ഇതിനോടകം ശേഖരിച്ചുകഴിഞ്ഞു. തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ ടിജെ ജോസഫി ന്‍റെ കൈവെട്ടിയ സംഭവത്തിലെ പിടികിട്ടാപ്പുളളിയെ കണ്ടെത്തുക എന്ന ലക്ഷ്യം കൂടി എന്‍ഐ എയുടെ യുഎഇ സന്ദര്‍ശനത്തിലുണ്ടായിരുന്നു.
2010 ജൂലൈ 4 നാണ് അക്രമിസംഘം ജോസഫിന്‍റെ കൈ വെട്ടിയത്. അതിനുശേഷം മുങ്ങിയ ഇയാളെക്കുറിച്ച് ഇതുവരെ കാര്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സ്വര്‍ണ്ണകടത്തുകേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട 12-ാം പ്രതി മുഹമ്മദ് അലിയില്‍ നിന്നാണ് ഇയാള്‍ ദുബൈയില്‍ ഉണ്ടെന്ന വിവരം അന്വേഷണ ഏജന്‍സി ക്കു ലഭിച്ചത്. കൈവെട്ട് കേസിലെ 24-ാം പ്രതിയായിരുന്ന മുഹമ്മദ് അലിയെ തെളിവുകളുടെ അഭാവത്തില്‍ വിചാരണ കോടതി വെറുതേ വിടുകയായിരുന്നു.
രാജ്യം വിട്ട പിടികിട്ടാപ്പുളളി അന്നുമുതല്‍ ദുബായിലെ സ്വര്‍ണ്ണ കടത്ത് റാക്കറ്റിന്‍റെ സംരക്ഷണയിലാണെന്നാണ് ല ഭിച്ച വിവരം. സ്വര്‍ണ്ണ കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഫൈസല്‍ഫരീദ്, റബിന്‍സ് എന്നിവരെ ചോദ്യം ചെയ്യുന്നതോടെ ഇയാളെ കണ്ടെത്താന്‍ കഴിയുമെന്നാണ് എന്‍ഐഎ സംഘം പ്രതീക്ഷിക്കുന്നത്. ഇന്‍റര്‍പോളിന്‍റെ റെഡ് കോര്‍ണ്ണര്‍ തെരച്ചില്‍ നോട്ടീസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. കഴിഞ്ഞ വര്‍ഷം ദക്ഷിണാ ഫ്രിക്കയിലെ സ്വര്‍ണ്ണ ഖനികളില്‍ 22 കൊളളകള്‍ നടത്തിയ സായുധ സംഘത്തോടൊപ്പം ഒരു ഇന്ത്യന്‍ വംശജന്‍ ഉണ്ടായിരുന്നതായി അറിയുന്നുണ്ട്. അത് ഇയാളായിരുന്നോ എന്ന സംശയവും എന്‍ഐഎയ്ക്കുണ്ട്. നയതന്ത്രപാഴ്സല്‍ സ്വര്‍ണ്ണകടത്തുകേസിലും ഇയാളുടെ ബന്ധം സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഫൈസല്‍ഫരീദിനെ കൈമാറണമെന്ന് യുഎഇ യോട് ഇന്ത്യ ആവശ്യപ്പെട്ടേക്കും
