റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഐ.പി.എൽ ചരിത്രത്തിലെ മികച്ച ടീം കിങ്സ് ഇലവൻ പഞ്ചാബെന്ന് ആകാഷ് ചോപ്ര

August 11, 2020 - 4:32 pm

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം കിംഗ്സ് ഇലവൻ പഞ്ചാബാണെന്ന് മുൻ ഇന്ത്യൻ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

മികച്ച താരങ്ങളുടെ സാന്നിധ്യവും ടീമിന്റെ ചില തകർപ്പൻ പ്രകടനങ്ങളുമാണ് ഇതുവരെ കിരീടം നേടാത്ത കിങ്സ് ഇലവൻ പഞ്ചാബിനെ മികച്ച ടീമായി കണക്കാക്കാനുള്ള കാരണമായി ആകാഷ് ചോപ്ര പറയുന്നത്. 2014 ൽ ഐ പി എൽ ഫൈനൽ കളിച്ചതു മാത്രമാണ് ടീമിന്റെ വലിയ നേട്ടം എന്ന് ചോപ്ര തന്നെ സമ്മതിക്കുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ചോപ്ര ഓൾ ടൈം ഇലവനെ തെരഞ്ഞെടുത്ത് പ്രഖ്യാപിച്ചത്. പഞ്ചാബിന്റെ നിലവിലെ ഓപണിംഗ് ജോഡിയായ ക്രിസ് ഗെയ്ൽ – കെ.എൽ രാഹുൽ കൂട്ടുകെട്ടിനെയാണ് ഓൾ ടൈം ഇലവന്റെയും ഓപ്പണർമാരാക്കി ചോപ്ര എണ്ണുന്നത്.

ചോപ്രയുടെ ഓൾടൈം ഇലവന്റെ ക്യാപ്റ്റൻ ശ്രീലങ്കൻ താരം മഹേല ജയവർദ്ധനയാണ്.

ക്രിസ് ഗെയ്ല്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഷോണ്‍ മാര്‍ഷ്, മഹേല ജയവര്‍ധനെ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, യുവരാജ് സിങ്, പിയൂഷ് ചൗള, ഡേവിഡ് മില്ലര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, പ്രവീണ്‍ കുമാര്‍, സന്ദീപ് ശര്‍മ എന്നിങ്ങനെയാണ് ചോപ്രയുടെ സ്വപ്ന ടീം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *