മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വിവാഹിതനാകുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ചെഹൽ വിവാഹ വിവരം ലോകത്തെ അറിയിച്ചത്. ഡോക്റ്ററായ ധനശ്രീ വർമയാണ് വധു. ധനശ്രീക്ക് ഒപ്പമുള്ള വിവാഹ നിശ്ചയ ചടങ്ങിലെ ഫോട്ടോയും ചെഹൽ പങ്കുവച്ചിട്ടുണ്ട്.
ഇതിഹാസ താരം സച്ചിൻ ടെൻഡുൽകറും വീരേന്ദർ സെവാഗും ചെഹലിന് ആശംസ നേർന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ ധനശ്രീ തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ‘ഡോക്റ്റർ , കൊറിയോഗ്രാഫർ, യു ട്യൂബർ, ധനശ്രീ വർമ കമ്പനിയുടെ സ്ഥാപക ‘ എന്നിങ്ങനെയാണ് സ്വയം വിശേഷിപ്പിച്ചിരിക്കുന്നത്. മുപ്പതുകാരനായ ചെഹൽ ഇന്ത്യയ്ക്കായി ഇതുവരെ 52 ഏകദിനങ്ങളിലും 42 ട്വൻറി20 മൽസരങ്ങളിലും കളിച്ചു.