ഇടുക്കി: പെട്ടിമുടിയില്‍ കനത്ത മഴ തുടരുന്നു. വെള്ളവും ഒഴുക്കും ഉണ്ടാകുന്നതുകൊണ്ട് രക്ഷാപ്രവര്‍ത്തനം തടസപ്പെടുന്നു. 24 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. പലരുടേയും ശരീരഭാഗങ്ങള്‍ മണ്ണില്‍ നിന്നും കിട്ടുന്നുണ്ട്. ഇനി എത്രപേര്‍ മണ്ണിനടിയിലുണ്ടെന്ന് അറിയില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം വീതം സാമ്പത്തിക സഹായം കെ ഡി എച് പി (കണ്ണന്‍ ദേവന്‍) പ്രഖ്യാപിച്ചു. 81 ആളുകളാണ് ലയത്തിലുണ്ടായരുന്നതെന്ന് ടാറ്റാ കമ്പനിയുടെ കണക്കിലുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളുടെ ബന്ധുക്കളും കോവിഡ് കാരണം വീട്ടിലെത്തിയ കുട്ടികളും ലയത്തിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

