കോഴിക്കോട്: ബാബറി ഭൂമിയില്‍ നീതിയുടെ താഴികക്കുടങ്ങള്‍ പുനഃസ്ഥാപിക്കുംവരെ അത് രാജ്യത്തിന്‍റെ ആത്മാഭിമാനത്തിന്‍റെ മുറിവായി അവശേഷിക്കുമെന്ന് പോപ്പുലര്‍ ഫ്രണ്ട്ഓഫ് ഇന്‍ഡ്യാസംസ്ഥാന സെക്രട്ടറിയേറ്റ്.
അനീതിയോട് രാജിയാവാത്ത ആദര്‍ശ സമൂഹം നിലനില്‍ക്കുന്നിടത്തോളം കാലം ബാബറി മസ്ജിദ് അടഞ്ഞ അദ്ധ്യായമോ മാറ്റിവെയ്ക്കേണ്ട അജണ്ടയോ ആയിരിക്കില്ലെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു.
ബാബറി വിഷയത്തെ മസ്ജിദ്- മന്ദിര്‍ തര്‍ക്കമായി വളര്‍ത്തിയതും അതിനനുസൃതമായി പൊതുബോധം സൃഷ്ടിച്ചതും ആര്‍എസ്എസിന്‍റെ ഹിന്തുത്വ അജണ്ടയുടെ ഭാഗമാണെന്നും യോഗം വ്യക്തമാക്കി.
യോഗത്തില്‍ പ്രസിഡന്‍റ് സി പി മുഹമ്മദ് ബഷീര്‍ അദ്ധ്യതവഹിച്ചു .ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ സത്താര്‍, വൈസ് പ്രസിഡന്‍റ് സി അബ്ദുള്‍ഹമീദ്, സെക്രട്ടറി എസ്.നിസാര്‍, പി.കെ യഹ് യ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു.

