റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ബിഗ് ബി’ അമിതാബ് ബച്ചന്‍റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്; വീട്ടില്‍ തിരിച്ചെത്തി.

August 3, 2020 - 12:11 am

മുംബൈ: കൊറോണ രോഗം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ബിഗ് ബി അമിതാബ് ബച്ചന്‍ അസുഖം മാറി വീട്ടില്‍ തിരിച്ചെത്തി. രോഗം വന്ന സമയത്ത് ട്വിറ്ററില്‍ പോസ്റ്റു ചെയ്തതു പോലെ തന്നെ അസുഖം മാറിയതും സ്വന്തം ട്വിറ്ററിലൂടെ തന്നെയാണ് ആരാധകരെ അറിയിച്ചിരുന്നത്. അച്ഛനമ്മമാരുടേയും ബന്ധുജനങ്ങളുടേയും ആരാധകരുടേയും പ്രാര്‍ഥനയും ആശിര്‍വാദവും അതിനോടൊപ്പം തന്നെ നാനാവതി ക്ലിനിക്കിലെ ശുശ്രൂഷയും കൊണ്ടാണ് ഇത്രയും പെട്ടെന്ന് അസുഖം മാറി വീട്ടിലെത്താന്‍ കഴിഞ്ഞതെന്ന് അമിതാബ് ബച്ചന്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഐശ്വര്യറായും ആരാധ്യയും അസുഖം മാറി വീട്ടിലെത്തിയിരുന്നു. അഭിഷേക് ബച്ചന്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *