കോട്ടയം: മുട്ടമ്പലത്ത് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവച്ച കൊവിഡ് ബാധിതന്റെ മൃതദേഹം സംസ്‌കരിച്ചു. കോട്ടയം നഗരസഭയുടെ മുട്ടമ്പലത്തെ ശ്മശാനത്തില്‍ തന്നെ വന്‍ പൊലീസ് സന്നാഹത്തോടെ രാത്രിയില്‍ സംസ്‌കരിച്ചു. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമായ ചുങ്കം സ്വദേശി ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരമാണ് പൊതുശ്മശാനത്തിനു സമീപം താമസിക്കുന്നവര്‍ തടഞ്ഞത്. ഇദ്ദേഹത്തിന്റെ മൃതദേഹം കൊവിഡ് മാനദണ്ഡം പാലിച്ച് സംസ്‌കരിക്കാന്‍ പള്ളി സെമിത്തേരിയില്‍ സൗകര്യം ഇല്ലാത്തതിനാല്‍ നഗരസഭയുടെ വൈദ്യുത ശ്മശാനം തിരഞ്ഞെടുക്കുകയായിരുന്നു.
കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം നഗരസഭാ ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനെതിരെ കൗണ്‍സിലര്‍ ടി എന്‍ ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധം സംഘടിപ്പിക്കുകയും റോഡ് അടയ്ക്കുകയും ചെയ്തിരുന്നു. മൃതദേഹം ദഹിപ്പിക്കുമ്പോള്‍ ഉയരുന്ന പുകയിലൂടെ രോഗാണുക്കള്‍ പുറത്തുവരുമെന്നും അത് പ്രദേശവാസികള്‍ക്ക് രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നും ആരോപിച്ചായിരുന്നു എതിര്‍പ്പ് പ്രകടിപ്പിച്ചത്. ങ്ങി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഇടപെട്ടതോടെ ഹരികുമാര്‍ നിലപാട് മാറ്റി. എന്നാല്‍, പ്രദേശവാസികള്‍ വഴങ്ങിയില്ല. മണിക്കൂറുകള്‍ ചര്‍ച്ച നീണ്ടെങ്കിലും സംസ്‌കാരകാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാതെ എംഎല്‍എ ഉള്‍പ്പെടെ ഉള്ളവര്‍ മടങ്ങുകയായിരുന്നു. രാത്രി 10.50ഓടെ കൂടുതല്‍ പൊലീസ് എത്തി മൃതദേഹം സംസ്‌കരിച്ചു. 11.15ഓടെ ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങി. സംസകാരം തടഞ്ഞ കൗണ്‍സിലര്‍ ടി എല്‍ ഹരികുമാറിനും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ചാണ് കേസ് എടുത്തിട്ടുള്ളത്.



