റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ ഗ്രാമീണർ രക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ

July 27, 2020 - 11:37 am

രത്‌നഗിരി: രത്‌നഗിരി ഹൈവെ വികസനത്തിന്റെ ഭാഗമായി മുറിക്കാനൊരുങ്ങിയ 400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ നാട്ടുകാര്‍ രക്ഷിച്ചു. മഹാരാഷ്ട്രയിലെ സംഗ്ലി ഗ്രാമത്തില്‍ നിന്നാണ് ഈ നല്ല വര്‍ത്ത വരുന്നത്. രത്‌നഗിരി-കോലാംലപൂര്‍-മിറാജ്-സോലപൂര്‍ എക്‌സ്‌പ്രെസ് ഹൈവെ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് ആല്‍മരം മുറിക്കാന്‍ അധികൃതര്‍ തയ്യാറായാത്.

പക്ഷെ, വിവരമറിഞ്ഞ നാട്ടുകാര്‍ ഒത്തു കൂടി. അതിനെ തടയാന്‍ ആരംഭിച്ചു. നാട്ടുകാരെല്ലാവരും കൂടി ചിപ്‌കോ മാതൃകയില്‍ നിന്നു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 20 പേര്‍ മാത്രമാണ് ഇതില്‍ പങ്കെടുത്തത്. ഒപ്പം സാമൂഹ്യമാധ്യമങ്ങളിലൂടെ ആല്‍മരത്തെ സംരക്ഷിക്കുന്നതിനെ കുറിച്ച് സംസാരിക്കാനും തുടങ്ങി. ഗ്രാമവാസികളോടൊപ്പം പരിസ്ഥിതിവാദികളും ഇതിനോടൊപ്പം ചേര്‍ന്നു. ആല്‍മരത്തില്‍ താമസിക്കുന്ന കുരങ്ങനമാരുടെ ജീവിതമടങ്ങുന്ന വീഡിയോകള്‍ വാട്ട് ആപ്പിലൂടെ പ്രചരിപ്പിച്ചു. ഹൈവെ വികസനത്തിന്റെ ഭാഗമായി ഈ മരം മുറിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുള്ള കത്ത് മഹാരാഷ്ട്ര വിനോദ സഞ്ചാര പരിസ്ഥിതി വകുപ്പു മന്ത്രി ആദിത്യ താക്കറെയ്ക്കും ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്ക്കരിയ്ക്കും നല്‍കി.

ഇതിന്റെ മറുപടി ആദിത്യ താക്കറെ ട്വിറ്റര്‍ ഹാന്‍ഡ്‌ലറിലൂടെ നല്‍കി. പരാതിക്ക് അനുകൂലമായി നിതിന്‍ ഗഡ്കരി ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഹൈവെയുടെ റീ അലൈന്‍മെന്റ് നോക്കുന്നുണ്ടെന്നും. മരംത്തിന്റെ ചില്ലകള്‍ മാത്രം വെട്ടിയൊതുക്കുകയേയുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആദിത്യതാക്കറെയുടെ ട്വിറ്റര്‍ ഇപ്രകാരം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *