റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യു എസി ന് പുറമെ ജപ്പാനും ചൈനയുമായുള്ള വ്യാപാര ബന്ധം അവസാനിപ്പിക്കുന്നു.

July 21, 2020 - 2:44 pm

ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ജപ്പാന്റെ നീക്കം ചൈനയ്ക്ക് വൻ തിരിച്ചടിയാകും ഉണ്ടാക്കുക. ജപ്പാനിലെ സാമ്പത്തിക , വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുതിയ നിക്ഷേപം നടത്തുവാൻ കമ്പനികൾക്ക് സബ്സിഡി നൽകുമെന്ന് ഉറപ്പ് നൽകിയത്.

ചൈനയ്ക്ക് പുറത്തുള്ള വിയറ്റ്നാം, തായ്ലൻഡ്, മ്യാൻമാർ, മറ്റു തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ പുതിയ നിക്ഷേപം നടത്തുന്ന മുപ്പതിലധികം കമ്പനികളെ സഹായിക്കുമെന്നും ജപ്പാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

2019 ൽ തൈവാൻ നടപ്പിലാക്കിയ നടപടിക്ക് സമാനമാണ് ജപ്പാന്റെ നീക്കം. 2020 ജൂലൈ 18 – നാണ് നിർണ്ണായകമായ പ്രഖ്യാപനം ഉണ്ടായത്.

ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് ചൈനയുടെ പേര് പരാമർശിക്കാതെ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.

ചൈനയിൽ നിന്നും ജപ്പാനിലേയ്ക് ഉൽപ്പാദനം മാറ്റുവാൻ തയ്യാറായ കമ്പനികൾക്ക് 536 മില്യൺ ഡോളർ സബ്സീഡി സഹായം നൽകുവാനാണ് ജപ്പാന്റെ നീക്കം.

ജപ്പാനിലെയും തെക്ക് കിഴക്കൻ ഏഷ്യയിലെയും ഫാക്ടറികളിൽ പണം നിക്ഷേപിക്കുവാൻ ജപ്പാന്റെ നടപടി മറ്റ് കമ്പനികൾക്ക് പ്രചോദനമാകുമെന്നും പ്രതീക്ഷിക്കുന്നു.

ഫെയ്സ് മാസ്ക് നിർമ്മാതാക്കളായ ഐറിസ് ഒഹിയാമ ഇങ്ക് അല്ലങ്കിൽ ഷാർപ്പ് കോർപ്പ് ഉൾപ്പെടുന്ന 57 കമ്പനികൾ ചൈനയിൽ നിന്നും ജപ്പാന്റെ ഉറപ്പിൽ പിൻമാറുമെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ഉൽപാദനം നാട്ടിലേയ്ക്ക് കൊണ്ടുവരികയോ, ആസിയാൻ രാജ്യങ്ങളിലേയ്ക്ക് അവരുടെ നിക്ഷേപം വൈവിധ്യവത്ക്കരിക്കുകയോ ചെയ്യണമെന്നും പ്രധാനമന്ത്രി ഷിൻസോ ആബെ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *