റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി

July 15, 2020 - 3:33 pm

കല്ലമ്പലം: കുടവൂർ , പുല്ലൂർ മുക്ക് കല്ലുവിള വീട്ടിൽ സിന്ധു (34) ചിറയിൻ കീഴ് ശാർക്കര തെക്കേതിൽ വീട്ടിൽ വിധോവൻ (50) എന്നിവരാണ് പോലീസ് പിടിയിലായത് .

ബാംഗ്ളൂരിലേയ്ക്ക് കടക്കുവാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്റ്റ് . ജൂലൈ 9നായിരുന്നു സംഭവം. സിന്ധുവിന്റെ വീടിന് സമീപം ആറ് മാസമായി ടാപ്പിംങ് ജോലി ചെയ്തു വരികയായിരുന്നു വിധോവൻ . ഇരുവരും അടുപ്പത്തിലായതോടെ പത്തും , ആറും വയസുള്ള പെൺകുട്ടികളെ ഉപേക്ഷിച്ച് സിന്ധു ഇയാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു.

കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഐ. ഫിറോസും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *