റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൂന്ന് പതിറ്റാണ്ടിന്റെ ഇസ്ളാമിക നിയമങ്ങൾ ഉപേക്ഷിച്ച് സുഡാൻ പരിഷ്കരണത്തിന്റെ പാതയിൽ

July 14, 2020 - 3:05 pm

സുഡാന്‍: മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിൻവലിക്കുന്നതായി സുഡാൻ നിയമ മന്ത്രി. നസ്റി ദീൻ അബ് ദുൽ ബരിയാണ് സുപ്രധാന പരിഷ്ക്കാരങ്ങൾ പ്രഖ്യാപിച്ചത്.

2020 ഏപ്രിൽ മാസത്തിൽ അനുമതി ലഭിച്ച നിയമ പരിഷ്ക്കാരം ഇപ്പോഴാണ് പ്രാബല്യത്തിലായത് . കഴിഞ്ഞ നവംബറിൽ പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക നിയമാവലികൾ സുഡാൻ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടിമുടി നിയമ പരിഷ്ക്കരണം രാജ്യത്ത് നടപ്പിലാക്കുന്നത്.

രാജ്യത്തെ മൂന്ന് ശതമാനം വരുന്ന ന്യൂന പക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായാണ് ഈ പരിഷ്ക്കാരം. ഇവിടുത്തെ സ്ത്രീകൾക്ക് സ്വന്തം കുട്ടികളുമായി പുറത്ത് പോകുവാൻ പുരുഷൻമാരുടെ അനുമതി വേണ്ട, ഇതര മതസ്ഥർക്ക് സ്വകാര്യമായി മദ്യം സേവിക്കാം, എന്നാൽ മുസ്ലിം മതക്കാർക്കുള്ള വിലക്ക് നീക്കിയിട്ടില്ല. മതം ഉപേക്ഷിക്കുന്നവര്‍ക്ക് ഏർപ്പെടുത്തിയിരുന്ന വധശിക്ഷയും ചാട്ടവാറടി ശിക്ഷയും ഒഴിവാക്കി. ഇതിൽ പ്രധാനമായി സ്ത്രീ ചേലാ കർമ്മം നീക്കം ചെയ്യലും ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *