റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സഹസംവിധായകന്‍ അറസ്റ്റില്‍

July 14, 2020 - 11:53 am

കൊച്ചി: വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ സിനിമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന പള്ളുരുത്തി സ്വദേശി രാഹുലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തോളം ഇയാള്‍ തന്നെ പീഡിപ്പിച്ചുവരുകയാണെന്ന് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് യുവാവ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായത്. പെണ്‍കുട്ടിയെ സാമ്പത്തികമായി ചൂഷണം ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *