റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊറോണ വൈറസ് ശുദ്ധ തട്ടിപ്പെന്ന് വെല്ലുവിളിച്ച യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

July 13, 2020 - 6:17 pm

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ശുദ്ധ തട്ടിപ്പാണെന്നുപറഞ്ഞ് കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത യുവാവ് കൊവിഡ് ബാധിച്ച് അന്ത്യശ്വാസം വലിച്ചു. അമേരിക്കയിലാണ് സംഭവം. 30കാരനാണ് മരിച്ചത്. കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റുചിലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊവിഡ് വെറും തട്ടിപ്പാണെന്ന് കരുതുന്ന ഒരുകൂട്ടം യുവാക്കളാണ് പാര്‍ട്ടി നടത്തിയത്. അഥവാ ഇത്തരത്തിലൊരു വൈറസ് ഉണ്ടെങ്കിലും ചെറുപ്പക്കാരെ ബാധിക്കില്ലെന്നും ഇവര്‍ ഉറച്ചുവിശ്വസിച്ചു. എന്നാല്‍, കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോയി. രോഗം ഗുരുതരമായ ശേഷമാണ് യുവാവ് ചികിത്സ തേടിയതെന്നാണ് റിപ്പോര്‍ട്ട്. മരണത്തിന് കീഴടങ്ങുന്നതിനു തൊട്ടുമുമ്പാണ് യുവാവ് താന്‍ കൊവിഡ് പാര്‍ട്ടിയില്‍ പങ്കെടുത്ത കാര്യം നഴ്‌സിനോട് വെളിപ്പെടുത്തിയത്. പാര്‍ട്ടിയില്‍നിന്നാണ് തനിക്ക് രോഗം ബാധിച്ചതെന്നും യുവാവ് പറഞ്ഞു.

അമേരിക്കയില്‍ കൊവിഡ് ശമനമില്ലാതെ തുടരുകയാണ്. ഇതുവരെ 1.35 ലക്ഷം പേര്‍ മരിണമടഞ്ഞു. കഴിഞ്ഞ ദിവസവും 60,000ത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അവസ്ഥ ഗുരുതരമാണെങ്കിലും അതിന്റെ ഗൗരവം ഭരണകൂടം ഉള്‍ക്കൊള്ളുന്നില്ലെന്ന പരാതിയുണ്ട്. കൊവിഡ് രാജ്യത്ത് റിപ്പോര്‍ട്ടുചെയ്തശേഷം ആദ്യമായി മാസ്‌ക് ധരിച്ച് പുറത്തിറങ്ങാന്‍ ട്രംപ് തയ്യാറായതുതന്നെ കഴിഞ്ഞ ദിവസമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *