റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇത് നിങ്ങളോട് പറയാന്‍ സമയമായി, ഞാന്‍ എന്റെ മരണ കട്ടിലിലാണ്, ആരാധകര്‍ക്കായി അവസാന വാക്കുകള്‍ എഴുതിയ ശേഷം മരണമടഞ്ഞ് കാന്‍സര്‍ രോഗിയായ നടി ദിവ്യ ചൗക്‌സി

July 13, 2020 - 6:07 pm

ന്യൂഡല്‍ഹി: ടെലിവിഷന്‍ നടി ദിവ്യ ചൗക്‌സി ആരാധകര്‍ക്കായി കുറിച്ചത് ഇതായിരുന്നു. എനിക്ക് അറിയിക്കാന്‍ വാക്കുകളില്ല, സമയം കുറവാണ്, കാരണം മാസങ്ങളായി ഒളിച്ചോടുകയായിരുന്നു. ധാരാളം സന്ദേശങ്ങള്‍ അതിനിടെ എന്നെ തേടി നിങ്ങളുടേതായി എത്തി. എന്നാല്‍ ഇത് നിങ്ങളോട് പറയാന്‍ സമയമായി, ഞാന്‍ എന്റെ മരണ കട്ടിലിലാണ്. ഞാന്‍ ശക്തയാണ്. ഇനി ചോദ്യങ്ങളൊന്നുമില്ല. ബാക്കി ദൈവത്തിന് മാത്രമേ അറിയൂ. ഡിസി ബൈ. ‘ മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണിത്.

നീണ്ട കാലത്തെ ക്യാന്‍സര്‍ പോരാട്ടത്തിനൊടുവിലാണ് അവര്‍ മരണത്തിന് കീഴടങ്ങിയത്. 2016ല്‍ പുറത്തിറങ്ങിയ ഹായ് അപ്ന ദില്‍ തോ അവാര എന്ന ചിത്രത്തിലാണ് അവര്‍ അവസാനമായി അഭിനയിച്ചത്. അന്തരിച്ച നടിയുടെ കസിന്‍ സൗമ്യ അമിഷ് വര്‍മ്മയാണ് ഫേസ്ബുക്കിലൂടെ മരണ വാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *