റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പുല്‍പ്പള്ളിയില്‍ യുവാവിനെ കൊന്നുതിന്ന കടുവ വീണ്ടുമെത്തി, നെഞ്ചിടിപ്പോടെ നാട്ടുകാര്‍

July 10, 2020 - 12:18 pm

കല്‍പ്പറ്റ: പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ വീണ്ടും പ്രദേശത്തെത്തിയതായി നാട്ടുകാര്‍ പറയുന്നു. വ്യാഴാഴ്ച വൈകീട്ട് കതവക്കുന്നിലെ വനമേഖലയില്‍ നാട്ടുകാരില്‍ ചിലര്‍ കടുവയെ കണ്ടു. അവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരിക്കുകയാണ്.

യുവാവിനെ കൊന്നുതിന്നയുടന്‍ രണ്ടിടത്ത് കൂട് സ്ഥാപിച്ച് നൂറോളം വനപാലകരെത്തി കാടിളക്കി തിരഞ്ഞെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് ശ്രമം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയായിരുന്നു. ചെതലയം റേഞ്ചര്‍ പി ശശികുമാറിന്റെ നേതൃത്വത്തിലാണ് ദൗത്യം പുരോഗമിക്കുന്നത്. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് കടുവയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. കൂടുതല്‍ ജനവാസമുള്ള മേഖലയിലേക്ക് കടുവ എത്തുന്നതിനുമുമ്പ് പിടികൂടാന്‍ ശ്രമിക്കുകയാണ് ദൗത്യസംഘം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *