ഹൈദരാബാദ് : തെലുങ്കാന ശസ്ത്രക്രീയ ബ്ലേഡ് ഉപയോഗിച്ച് അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ അമ്മയുടെ കാമുകൻ പിടിയിലായി. തെലുങ്കാന കുശൈ ഗുഡ സ്വദേശിയായ സ്വകാര്യ കമ്പനി ജീവനക്കാരൻ ജി. കരുണാകർ (27) ആണ് പോലീസിന്റെ പിടിയിലായത് . കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മയുടെ കാമുകനാണിയാൾ. യുവതിയുടെ ഹൈദരാബാദിലെ വീട്ടിൽ വച്ചായിരുന്നു സംഭവം.
ജൂലൈ രണ്ടിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം ഉണ്ടായത്. കുട്ടിയുടെ അമ്മയും കരുണാകറും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇതിനിടെ ഇയാൾ മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇതറിഞ്ഞ യുവതി യുവാവിന്റെ സുഹൃത്തുമായി അടുപ്പത്തിലായത് കരുണാകറിനെ ചൊടിപ്പിച്ചു.
ഇക്കഴിഞ്ഞ രണ്ടാം തീയതി യുവതിയുടെ വീട്ടിൽ തന്റെ സുഹൃത്ത് എത്തിയ വിവരമറിഞ്ഞ് കരുണാകര്‍ അവിടെ എത്തി. കരുണാകർ എത്തുന്ന വിവരമറിഞ്ഞ യുവതി പുതിയ കാമുകനെ കുളിമുറിയിൽ ഒളിപ്പിച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടായി. സംഭവ സമയം കുട്ടിയും ഇരുവർക്കുമൊപ്പം മുറിയിൽ ഉണ്ടായിരുന്നു. വഴക്ക് മൂർഛിച്ചതോടെ യുവതി മുറിക്ക് പുറത്തേക്ക് ഓടി ഇറങ്ങിയ ശേഷം വാതിൽ പുറത്തു നിന്നും കുറ്റിയിട്ടു. ഇതിൽ ക്ഷുഭിതനായ കരുണാകർ കുഞ്ഞിനെ ബ്ലേഡ് ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കുവാനായില്ല. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുവെന്ന് മാന്നാർ സി. ഐ. ബിനു റഞ്ഞു.



