റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വന മഹോത്സവം: കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു

ഇടുക്കി: വന മഹോത്സവത്തിനൊപ്പം മൂന്നാര്‍ കുറിഞ്ഞി ദേശീയോധ്യാനത്തില്‍ കുറിഞ്ഞി തൈ നടീല്‍ സംഘടിപ്പിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നടീല്‍ പദ്ധതിയുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫ്രന്‍സിലൂടെ മന്ത്രി കെ.രാജു നിര്‍വ്വഹിച്ചു. വന സംരക്ഷണത്തിനൊപ്പം കുറിഞ്ഞി ഉദ്യാനം, ഷോലവ നങ്ങള്‍, പുല്‍മേടുകള്‍ എന്നിവയുടെ പുനരുദ്ധാരണം കൂടി ലക്ഷ്യമിട്ടു കൊണ്ടുള്ള പദ്ധതിക്കാണ് തുടക്കമായത്. വന മഹോത്സവത്തിന്റെ ഭാഗമായി ഉദ്യാനങ്ങളുടെ നവീകരണവും വനവത്ക്കരണത്തിനും പരിസ്ഥിതിക്കും  പ്രാധാന്യം നല്‍കുന്ന  വിവിധ പദ്ധതികള്‍ക്കും   സംസ്ഥാനത്ത് തുടക്കം കുറിച്ചതായി മന്ത്രി പറഞ്ഞു. വട്ടവടയില്‍ നടന്ന പരിപാടിയില്‍ മന്ത്രിയുടെ നേരിട്ടുള്ള പങ്കാളിത്വത്തിന്റെ അഭാവത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടീല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുറിഞ്ഞി ഉദ്യാനത്തിന്റെ ഭാഗമായുള്ള കുറിഞ്ഞി ഘട്ടിന്റെ ഉദ്ഘാടനവും പരിപാടിയുടെ ഭാഗമായി നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വനമഹോ ത്സവ പരിപാടികള്‍ സംഘടിപ്പിച്ചത്.

ചടങ്ങില്‍ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധകൃഷ്ണന്‍, വട്ടവട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമരാജ്, പി.റ്റി ആര്‍ ഫീല്‍ഡ് ഡയറക്ടര്‍  അനൂപ് കെ.ആര്‍ , ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോര്‍ജ്ജി  പി.മാത്തച്ചന്‍, ഡി.എഫ്. ഒ മാരായ സുരേഷ് കുമാര്‍, സാജു വര്‍ഗ്ഗീസ്സ്, എം .വി.ജി കണ്ണന്‍, മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷമി, അസി. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സെമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5927/vanamahotsavam-20120-idukki.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *